രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി:
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ള പുതിയ യാത്രാ പരിപാടിയില്‍ നിന്ന് ശബരിമല യാത്ര ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ശബരിമലയിലെത്തുന്ന രാം നാഥ് കോവിന്ദിന് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണിത്. ജനുവരി ആറിന് കൊച്ചിയിലെത്തുന്ന അദ്ദേഹം പിറ്റേ ദിവസം ലക്ഷദ്വീപിലേക്ക് പുറപ്പെടും. താജ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 9ന് കൊച്ചിയില്‍ മടങ്ങിയെത്തുന്ന അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചുപോകുകയും ചെയ്യും.

No comments