കെ. മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍റിനോട് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
കോഴിക്കോട്: കെ. മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍റിനോട് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി താരീഖ് അന്‍വറിനോടാണ് ലീഗ് നേതൃത്വം ഇതു സംബന്ധിച്ച ആവശ്യം ഉന്നയിച്ചതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വടകര മണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിനിറങ്ങൂവെന്ന് പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ഒരിടത്തുപോലും മുരളീധരന്‍ പങ്കെടുത്തിട്ടില്ല. കെ.മുരളീധരന്‍ മലബാറില്‍ പ്രചാരണ രംഗത്ത് സജീവമാകാതെ യു.ഡി.എഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

No comments