ഇടതുമുന്നണി വിടാന്‍ എന്‍ സി പി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരാന്‍ എ കെ ശശീന്ദ്രന്റെ തീരുമാനം
കോഴിക്കോട്: ഇടതുമുന്നണി വിടാന്‍ എന്‍ സി പി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരാന്‍ എ കെ ശശീന്ദ്രന്റെ തീരുമാനം. മാണി സി കാപ്പന്‍ സംസ്ഥാന നേതൃയോഗം വിളിച്ച് ആലോചിക്കാതെ ഏകപക്ഷീമായി നീങ്ങിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആരോപണം. കോണ്‍ഗ്രസ് എസില്‍ ലയിക്കുന്നത് പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം മതിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ പൊതുധാരണ.
താന്‍ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് സി പി എമ്മിന് ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രിസ്ഥാനം ശശീന്ദ്രന്‍ വിട്ടുനല്‍കാത്തതാണ് കാപ്പനെ ആദ്യം ചൊടിപ്പിച്ചത്. സ്വന്തം മണ്ഡലത്തിന് വേണ്ടി കടുത്ത തീരുമാനം എടുക്കുമെന്ന് കാപ്പന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

No comments