രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയെ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയതായി മന്ത്രി ആദിത്യ താക്കറെ
മുംബൈ: രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയെ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയതായി മന്ത്രി ആദിത്യ താക്കറെ. വിദേശത്തുനിന്ന് വാസിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാം. അതിനുള്ള ചെലവ് ഒരു വിഷയമല്ലെന്നും എത്രയും നേരത്തെയുള്ള വാക്‌സിന്‍ ലഭ്യതയാണ് പ്രധാനമമെന്നും ആദിത്യ താക്കറെ പറഞ്ഞു. ഒരുചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ വാക്‌സിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് മഹാരാഷ്ട്രയുമെന്ന് താക്കറെ പറയുന്നു. വാക്‌സിനെ കുറിച്ചുള്ള അനിശ്ചിതത്വം മാറി രണ്ട് ഡോസുകളും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍.

No comments