Breaking News

യോഗിയുടെ സ്വന്തം യു.പിയില്‍ തിമിര ശസ്ത്രക്രിയ ടോര്‍ച്ച്‌ വെളിച്ചത്തില്‍




 കണ്ണിലെ തിമിര ശസ്ത്രക്ക്രിയ നടത്താന്‍ ടോര്‍ച്ച്‌ വെളിച്ചം ഉപയോഗിച്ച സംഭവം വിവാദത്തിനിടയാക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവാ ജില്ലയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ശസ്ത്രക്രിയയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് വന്‍ വിവാദത്തിനിയായത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണ വിദേയമായി നീക്കം ചെയ്തിട്ടുണ്ട്.

കണ്ണിലെ തിമിരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 32 രോഗികളെയാണ് തിങ്കളാഴ്ച രാത്രി ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയില്‍ കറണ്ട് പോയതിനെ തുടര്‍ന്നാണ് ടോര്‍ച്ച്‌ വെളിച്ചം ഉപയോഗിച്ച്‌ ശസ്ത്രക്രിയ നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.



ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികള്‍ക്ക് കിടക്ക നല്‍കാതെ വെറും തറയില്‍ കിടത്തിയെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ പരാതി പറഞ്ഞു. ശൈത്യകാലത്ത് രോഗികളെ വെറും നിലത്ത് കിടത്തിയത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് രോഗികളുടെ ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു.

കാണ്‍പൂരിലെ എന്‍.ജി.ഒ സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കാന്‍ എത്തിച്ച പാവപ്പെട്ട രോഗികളോടാണ് ആശുപത്രി അധികൃതര്‍ ഇത്തരത്തില്‍ പെരുമാറിയത്. അതേസമയം സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന് വ്യക്തമല്ല.

No comments