Breaking News

'ദീപേന്ദ്ര നേഗി നിഷ്കളങ്കനാണ്, അമ്മയെ കാണാന്‍ കഴിയാത്തതില്‍ സങ്കടപ്പെടുന്നവനാണ്'




സ്പെയ്നില് കളിക്കുമ്ബോള്‍ കൊച്ചു ദീപേന്ദ്രയുടെ മനസ്സിലെ വലിയൊരു സങ്കടം അമ്മൂമ്മയുണ്ടാക്കുന്ന ആലൂ പൊറോട്ട കഴിക്കാനാവില്ലല്ലോയെന്നതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇന്ദ്രജാലം പോലൊരു പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വണ്ടര്‍ ബോയ് ആയി മാറുമ്ബോള്‍ സങ്കടം അമ്മയെ കാണാന്‍ പറ്റാത്തതിലായിരുന്നു.


ദീപേന്ദ്ര സിങ് നേഗിയെന്ന ഉത്തരാഖണ്ഡുകാരന്‍ എന്നും എപ്പോഴും അങ്ങനെതന്നെയായിരുന്നു. തനി നാട്ടിന്‍പുറത്തുകാരനായ ഒരു നിഷ്കളങ്കന്‍. കേരള ബ്ലാസ്റ്റേഴ്സ് കൗമാരതാരത്തിന്റെ വിശേഷങ്ങളിലൂടെ



കൗമാരതാരം ദീപേന്ദ്ര നേഗിയുടെ വാക്കുകളിലൂടെ

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങണമെന്ന് കോച്ച്‌ പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.



കളത്തിലിറങ്ങിയപ്പോള്‍ ഗോളടിക്കാന്‍ കഴിയുമെന്ന് മനസ്സ് പറഞ്ഞു. കോര്‍ണറില്‍ നിന്ന് ജാക്കിചന്ദ് ഉയര്‍ത്തിവിട്ട പന്ത് എന്റെ കാലിന് പാകത്തിനാണ് വന്നത്. നേരേ വലയിലേക്ക് ഷോട്ട് ഉതിര്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഗോളിന്റെ സന്തോഷത്തില്‍ ടീം ഒന്നടങ്കം ഓടിയെത്തി കെട്ടിപ്പുണര്‍ന്ന ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല.




ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. അച്ഛന്‍ വീരേന്ദ്ര സിങ് നേഗി രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഡെറാഡൂണ്‍ എം.എല്‍.എ.യായ ഗണേഷിന്റെ പി.ആര്‍.ഒ. ആയിരുന്നു. അമ്മ ഉമ നേഗി.


അച്ഛന് രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ അമ്മയുടെ സഹോദരന്‍ നവേന്ദ്ര സിങ്ങാണ് ഫുട്ബോള്‍ കളിക്കാന്‍ പലയിടത്തും കൊണ്ടുപോയതും ആദ്യമായി ഫുട്ബോള്‍ വാങ്ങിത്തന്നതും. എ.ഐ.എഫ്.എഫിന്റെ എലൈറ്റ് അക്കാദമിയില്‍ എനിക്ക് പ്രവേശനം കിട്ടുമ്ബോള്‍ ഏറ്റവും വലിയ സന്തോഷം അമ്മാവനായിരുന്നു.

എലൈറ്റ് അക്കാദമയിലൂടെ വന്നാണ് ഇന്ത്യയുടെ അണ്ടര്‍-17 ടീം ക്യാപ്റ്റനായത്. അതിനുശേഷമാണ് സ്പെയിനില്‍ പരിശീലനത്തിന് പോകാന്‍ അവസരം കിട്ടിയത്. സ്?പാനിഷ് രണ്ടാം ഡിവിഷനില്‍ സി.എഫ്. റൂസിനായി കളിക്കാന്‍ അവസരം കിട്ടിയതും വലിയ ഭാഗ്യമായിരുന്നു.


സ്പാനിഷ് ലാലിഗയില്‍ കളിക്കുന്നതാണ് സ്വപ്നം. അതും ബാഴ്സലോണയ്ക്ക് വേണ്ടിയായാല്‍ ജീവിതം ധന്യമായി. ഇഷ്ടതാരം ഫിലിപ്പ് കുടീന്യോ. ഇഷ്ടപ്പെട്ട ദേശീയ ടീം ബ്രസീലാണ്.



ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ കഴിഞ്ഞത് എന്റെ കരിയറിലെ പ്രധാന നേട്ടമാണ്. ബെര്‍ബറ്റോവിനെയും ഇയാന്‍ ഹ്യൂമിനെയും വെസ്ലി ബ്രൗണിനെയും പോലുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതിലൂടെ കിട്ടിയ അനുഭവസമ്ബത്ത് ഏറെയാണ്.

No comments