ഇത് വിസ്മയിപ്പിക്കുന്ന ആരാധകക്കൂട്ടം: കെസിറോണ്‍ കിസിറ്റോ
ബ്ലാസ്റ്റേഴ്സിലെ ഒറ്റക്കളികൊണ്ട് സൂപ്പര്‍ താരമായ കളിക്കാരനാണ് കെസിറോണ്‍ കിസിറ്റോ. മധ്യനിര എന്നൊന്നില്ലാതെ ഉഴറിയ ബ്ലാസ്റ്റേഴ്സിനെ ലക്ഷ്യബോധം വയ്പ്പിച്ചത് കിസിറ്റോയാണ്. സുഹൃത്തായ പെക്കൂസണുമൊത്ത് വിസ്മയം സൃഷ്ടിച്ച കെസിറോണ്‍ ടീമിനാകെ ഉണര്‍വുനല്‍കി.
രണ്ടാം കളിയിലും അദ്ദേഹം മികച്ച സംഭാവനകളാണ് തന്നത്. പെക്കൂസണ് അത്രയും മികച്ച രീതിയില്‍ മുന്നേറാന്‍ സഹായിച്ച് എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടായി. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണ കെസിറോണിന് ലഭിച്ചു. ഇപ്പോള്‍ ആ സ്നേഹം കെസിറോണ്‍ തിരിച്ചും പ്രകടിപ്പിക്കുകയാണ്.
ഏറ്റവും മികച്ച ആരാധകക്കൂട്ടമാണ് ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് അദ്ദേഹം പറയുന്നു.
ഇനിയും ഇതേ പോലെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിഹാസങ്ങളേപ്പോലെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കളിക്കാരെ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നത് സ്വപ്നതുല്യമായ അനുഭവമാണ്, കെസിറോണ്‍ പറഞ്ഞു.
അടുത്ത കളിയിലും മികച്ച പ്രകടനം നടത്തുമെന്ന് പറയുന്ന കെസിറോണ്‍ പെക്കൂസനുമായി നേരത്തേമുതല്‍ക്കെയുണ്ടായിരുന്ന സൗഹൃദം മുതല്‍ക്കൂട്ടായെന്നും അഭിപ്രായപ്പെടുന്നു. പ്രശസ്ത സ്പോട്സ് മാധ്യമമായ ഗോളിനോടാണ് കെസിറോ മനസുതുറന്നത്. കെസിറോണിനേപ്പറ്റിയുള്ള 'ഹീ ഈസ് ദി ഡൂഡ്' എന്ന മലയാളികളുടെ വിശേഷണവും ഗോള്‍ എടുത്തുപറയുന്നുണ്ട്.





No comments