ഡാ പത്തു തലയുള്ള രാവണാ…!! സിഫ്നിയോസിനെതിരെ ആഞ്ഞടിച്ച് ഷൈജു ദാമോദരൻ
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും എഫ്സി ഗോവയിലേക്ക് കൂടുമാറിയ ഡച്ച് താരം സിഫ്നിയോസിനെതിരെ ആരാധക രോഷം ഉയരുന്നു. താരത്തിൻ്റെ പ്രവർത്തി മാപ്പർഹിക്കാത്തതാണെന്നും ബ്ലാസ്റ്റേഴ്സിനോട് ചെയ്തത് കൊലച്ചതിയായെന്നും ആരാധകർ പറയുന്നു. ഷൈജു ദാമോദരനും താരത്തിൻ്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ റിലീസ് ചെയ്തത്. താരത്തിനു നെതർലൻ്റ്സിലെ ഒരു ക്ലബിൽ ഇടം ലഭിച്ചുവെന്നും അതിനാൽ ബ്ലാസ്റ്റേഴ്സ് വിട്ടു പോകാൻ മാനേജ്മെൻറ് സമ്മതം മൂളിയെന്നുമായിരുന്നു ആദ്യം വാർത്തകൾ പരന്നിരുന്നത്. എന്നാൽ ആരാധകരെയെല്ലാം ഞെട്ടിച്ച് താരം എഫ്സി ഗോവയിലേക്ക് ചേക്കേറുകയായിരുന്നു.
കൂടുമാറ്റത്തിനെതിരെ രൂക്ഷമായാണ് ആരാധകർ പ്രതികരിക്കുന്നത്. സിഫ്നിയോസിൻ്റെ വിക്കിപീഡിയ പേജ് വരെ തിരുത്തി ആരാധകർ താരം ചതിയനാണെന്ന് അതിൽ എഴുതിച്ചേർത്തു. കൂടാതെ താരത്തിൻ്റെ ഫേസ്ബുക്ക് പേജിലും ആരാധകർ വമ്പൻ തെറിയഭിഷേകം നടത്തുന്നുണ്ട്. എഷ്യനെറ്റ് മൂവീസിനു വേണ്ടി കമ്മൻറി പറയുന്ന ഷൈജു ദാമോദരനും താരത്തിൻ്റെ പ്രവർത്തി കടുത്ത ചതിയാണെന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ ആരാധരുടെ ഇത്തരം പ്രവർത്തികൾക്കെതിരെ വിമർശനവും ഒരു ഭാഗത്തു നിന്നും ഉയരുന്നുണ്ട്. പ്രൊഫഷണൽ ഫുട്ബോളിൽ ഇതെല്ലാം സാധാരണയാണെന്നും അതു മനസിലാക്കി ആരാധകർ പെരുമാറണമെന്നും മറ്റൊരു കൂട്ടം പറയുന്നു. സിഫ്നിയോസിനെ വിട്ടു കൊടുത്തത് മാനേജ്മെൻറിൻ്റെ മോശം തീരുമാനമായിരുവെന്നും ആരാധകർ പറയുന്നുണ്ട്.
സിഫ്നിയോസിനു പകരക്കാരനായി ഐസ്ലൻ്റ് താരം ഗുഡ്ഹോൺ ബാൾഡ്വിൻസണെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. ലോണിലാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. സീസണു ശേഷം താരം ഐസ്ലൻ്റ് ക്ലബിലേക്ക് മടങ്ങിപ്പോകും.






No comments