Breaking News

ഞങ്ങള്‍ പിന്തുടരുന്നത് ഗോഡ്സയുടെ ഹിന്ദുത്വമല്ല, യോഗി അദിത്യനാഥിന് ചുട്ട മറുപടിയുമായി സിദ്ധരാമയ്യ




 കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കി സിദ്ധരാമയ്യ. ഒരു ഹിന്ദുവാണെങ്കില്‍ അദ്ദേഹം എന്തിനാണ് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നതെന്ന യോഗി ആദിത്യനാഥിന്റെ ചോദ്യത്തിനാണ് സിദ്ധരാമയ്യ മറുപടി നല്‍കിയത്.

ബീഫ് കഴിക്കുന്നവരെ എതിര്‍ക്കുന്നതിന് മുമ്ബ് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ കുറിച്ച്‌ സ്വാമി വിവേകാനന്ദന്‍ എന്താണ് പറഞ്ഞതെന്ന് ആദിത്യനാഥ് വായിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യുടെ വിമര്‍ശനം.


വിവേകാനന്ദന്റെ ഹിന്ദുത്വമാണ് താന്‍ പിന്തുടരുന്നതെന്നും അല്ലാതെ ഗോഡ്സയുടെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുമ്ബ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്‌ ഹിന്ദുത്വത്തെക്കുറിച്ച്‌ സംസാരിച്ച രാഹുല്‍ ഗാന്ധിയുടെ പാതയാണ് സിദ്ധരാമയ്യ പിന്തുടരുന്നതെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു സിദ്ധരാമയ്ക്കെതിരെയുള്ള അദിത്യനാഥിന്റെ വിമര്‍ശനം.

No comments