Breaking News

തന്റെ മാജിക് ഗോള്‍ വിനീത് സമര്‍പ്പിച്ചത് വല്ല്യച്ചന് വേണ്ടി ; കാരണം ഇതാണ്




ഫുട്ബോള് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത മത്സരമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ്- പൂനെ സിറ്റി മത്സരം. ടൂര്‍ണമെന്റില്‍ ഇനി മുന്നോട്ട് പോവണമെങ്കില്‍ വിജയം അത്യവശ്യമെന്നിരിക്കെ മഞ്ഞപ്പടയ്ക്ക് നിര്‍ണായകമായിരുന്നു ഈ മത്സരം.


58ആം മിനിറ്റില്‍ ജാക്കി ചന്ദ് സിംഗ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയപ്പോള്‍ കേരളത്തിന് അല്‍പ്പം ആശ്വാസമായി. എന്നാല്‍ ആരാധകരെ ആകെ നിരാശയിലാക്കി എമിലിയാനോ ആല്‍ഫരോ നേടിയ പെനാല്‍റ്റി ഗോളിലൂടെ പൂനെ ഒപ്പമെത്തി.


മത്സരം സമനിലയിലേക്ക് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു മലയാളത്തിന്റെ അഭിമാനമായ സി.കെ വിനീതിന്റെ ബൂട്ടില്‍ നിന്നും ആ മാജിക് ഗോള്‍ പിറന്നത്. 93ആം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോള്‍.

കറേജ് പെക്കൂസന്‍ നല്‍കിയ ക്രോസ് ബോള്‍ പുനെ ബോക്സിന് പുറത്ത് നിന്നും നെഞ്ചില്‍ വാങ്ങിയ വിനീത് അവിടെ നിന്നും അത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പായിച്ചു. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയില്‍.


വിജയത്തിന് പിന്നാലെ പരിശീലകന്‍ ഡേവിഡ് ജയിംസിനെ കെട്ടിപ്പിടിച്ച്‌ ആനന്ദക്കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് വിനീത് മൈതാനം വിട്ടത്.

തന്റെ ഗോള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടരാള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയാണെന്ന് മത്സരശേഷം വിനീത് പറഞ്ഞു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ഈ ലോകത്ത് നിന്നും വിട്ടുപോയ തന്റെ വല്ല്യച്ചന് വേണ്ടിയാണ് ഇന്ന് ഓരോ നിമിഷവും താന്‍ മെെതാനത്ത് കളിച്ചതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

No comments