ഇത് കണ്ടാല്‍ ആരും ഞെട്ടും; ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയുടെ പോള്‍ ഡാന്‍സ്; ചിത്രങ്ങളും വീഡിയോയും കാണാം
ഫ്‌ളോറിഡ: പഴമക്കാര്‍ പറയുന്നത് ഗര്‍ഭിണികള്‍ മേലനങ്ങി ജോലി ചെയ്താലേ കുഞ്ഞ് എളുപ്പത്തില്‍ പുറത്തേക്ക് വരൂ എന്നാണ്. എന്നാല്‍ അവര്‍ പറയുന്ന ജോലികളെല്ലാം ഗര്‍ഭകാലത്തും അല്ലാത്തപ്പോഴും എളുപ്പത്തില്‍ ചെയ്യാവുന്നതും വളരെ ലളിതവുമായ ചെറിയ ജോലികളാണ്. ആരെയും ഞെട്ടിച്ചുകൊണ്ട് തലകീഴായി മറിഞ്ഞും കാഴ്ചക്കാരില്‍ ഭീതി നിറച്ചും പോള്‍ ഡാന്‍സ് കളിക്കുകയാണ് ഫ്‌ളോറിഡയിലെ ഒരു 35കാരി. 9 മാസം പൂര്‍ണ്ണ ഗര്‍ഭിണി ആയ യുവതി പോള്‍ ഡാന്‍സ് കളിക്കുന്ന കാഴ്ച ഒരു നിമിഷത്തേക്ക് ആരുടെ ഉള്ളിലും ഭീതി ജനിപ്പിക്കും.
ആലിസന്‍ സൈപ്‌സ് എന്ന യുവതിയാണ് ഇത്തരത്തില്‍ പോള്‍ ഡാന്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷണല്‍ പോള്‍ നര്‍ത്തകിയായ ആലിസന്‍ ഗര്‍ഭിണിയായ ആദ്യ മാസങ്ങള്‍ മുതല്‍ പോള്‍ ഡാന്‍സിങ് ചെയ്യുകയും അതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 2005 മുതല്‍ പോള്‍ ഡാന്‍സില്‍ സജീവമാണ് ആലിസന്‍.

No comments