സഞ്ജുവിനെപ്പറ്റി കമന്റേറ്റര്‍മാരുടെ പുകഴ്ത്തല്‍, ബോറടിക്കുന്നെന്ന് കാംബ്ലി
മിക ഫോമിൽ കളി മുന്നോട്ട് കൊണ്ടുപോകുന്നത് സഞ്ജു വി സാംസൺ ഇപ്പൊൾ
കമന്റേറ്റര്‍മാരുടെ ഇഷ്ടതാരം കൂടിയാണ്.
എന്നാല്‍, ഈ പുകഴ്ത്തല്‍ അത്ര പിടിയ്ക്കാത്ത ഒരാളുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ട്വിറ്ററിലൂടെയാണ് കാംബ്ലി തന്റെ രോഷം പ്രകടിപ്പിച്ചത്.
സഞ്ജുവിന്റെ ഡൊമസ്റ്റിക് സീസണിനെയും ഐ.പി.എല്‍ സീസണിനെയും കുറിച്ച് കമന്റേറ്റര്‍മാര്‍ പറയുന്നത് കേട്ടാല്‍ തോന്നും അവര്‍ക്ക് വേറൊന്നും പറയാനില്ലെന്ന്. അത്രയ്ക്കും ബോറാണത്. എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്.
എന്നാല്‍, കാംബ്ലിയുടെ ഈ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഈ ട്വീറ്റിനെതിരേ വന്‍ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉണ്ടാകുന്നത്. കമന്റേറ്റര്‍മാരെ വിമര്‍ശിക്കണമെങ്കില്‍ അതിലേയ്ക്ക് എന്തിനാണ് സഞ്ജുവിന്റെ പേര് വലിച്ചിഴയ്ക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് ഹിന്ദി കമന്ററി കേട്ടോളൂ എന്ന പരിഹാസവുമുണ്ട്. സെലക്ടര്‍മാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തതുകൊണ്ടാണ് കമന്റേറ്റര്‍മാര്‍ക്ക് പറയേണ്ടിവരുന്നത് എന്നാണ് മറ്റൊരു അഭിപ്രായം. അനുഭവസമ്ബത്ത് കുറഞ്ഞിട്ടും ഇത്രയും മികച്ച രീതിയില്‍ കളിക്കുന്ന മറ്റ് ഏതൊരു താരമുണ്ട് എന്ന് ചിലര്‍ ചോദിച്ചു. ലഭിച്ച അവസരങ്ങള്‍ നശിപ്പിച്ച ആളാണ് നിങ്ങള്‍. സഞ്ജു ഓരോ ദിവസവും മെച്ചപ്പെടുകയാണ്. വലിയ പരിശീലകരോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് സഞ്ജു ഇത്ര മികച്ച രീതിയില്‍ കളിക്കുന്നത്. അതിനെ മാനിക്കൂ-അങ്ങനെ പോകുന്നു ട്വീറ്റിന് താഴെയുള്ള കമന്റുകള്‍.
ഈ സീസണില്‍ ആറു കളികളില്‍ നിന്ന് മൊത്തം 239 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ധശതകം ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. പുറത്താകാതെ നേടിയ 92 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്തുള്ള കോലി അഞ്ചു കളികളില്‍ നിന്ന് 231ഉം മൂന്നാം സ്ഥാനത്തുള്ള കെയ്ന്‍ വില്ല്യംസണ്‍ അഞ്ചു കളികളില്‍ നിന്ന് 230 റണ്‍സും നാലാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ മൂന്ന് കളികളില്‍ നിന്ന് 229 റണ്‍സുമാണ് നേടിയത്.

No comments