തന്റെ കല്യാണത്തിന് ഫേസ്ബുക്കിന് നന്ദി പറഞ്ഞ് യുവാവ്
ഫെയ്‌സ്ബുക്ക് മാട്രിമോണിയുടെ സഹായത്താല്‍ അങ്ങനെ ആ കല്ല്യാണം കഴിഞ്ഞു. സുക്കര്‍ബര്‍ഗിന് സോഷ്യല്‍മീഡിയ സുഹൃത്തുകള്‍ക്കും നന്ദി പറഞ്ഞ് യുവാവ്. മാസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് മഞ്ചേരിക്കാരനായ രഞ്ജിഷിന്റെ വിവാഹം നടന്നത്.
രഞ്ജിഷിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എന്റെ നമ്പര്‍: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ (ranjishmanjeri.com). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. FacebookMtarimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം.
പിന്നാലെ, ഫെയ്‌സ് ബുക്ക് വിവാഹ പരസ്യം നല്‍കിയ രഞ്ജിഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രഞ്ജിഷിന്റെ വിവാഹ പരസ്യം സമൂഹമാധ്യങ്ങള്‍
ഏറ്റെടുത്തതോടെ നിരവധി ആലോചനകള്‍ എത്തിയതായി രഞ്ജിഷ് അന്നു തന്നെ വ്യക്തമാക്കിയരുന്നു. പെണ്‍കുട്ടി ഒരു ടീച്ചറാണെന്നും ഇതര ജാതിയില്‍ പെട്ടതാണെന്നും രഞ്ജിഷ് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം ഫെയ്‌സ് ബുക്കില്‍ തന്നെ അറിയിച്ച രഞ്ജിഷ് ഫെയ്‌സ് ബുക്ക് മാട്രിമോണി കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
ഏപ്രില്‍ 18ന് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അധ്യാപികയായ സരിഗമയാണ് രഞ്ജിഷിന്റെ വധു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചു കൊണ്ടുള്ള കുറിപ്പ് രഞ്ജിഷ് ഫെയ്സ്ബുക്കില്‍ നല്‍കിയത്.

No comments