Breaking News

ഹര്‍ത്താല്‍; തളിപ്പറമ്പില്‍ സംഘര്‍ഷം; യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തളിപ്പറമ്പില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്ന് വ്യാപാരികളുമായാണ് സംഘര്‍ഷമുണ്ടായത്.

ഹര്‍ത്താലില്‍ തളിപ്പറമ്പിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, വാഹനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒഴിവാക്കി കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ചു. ഹര്‍ത്താലിന് കോണ്‍ഗ്രസ് ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ കടകളെല്ലാം ഇപ്പോള്‍ അടച്ചിരിക്കുകയാണ്.

No comments