മോഡിക്കെതിരേ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്
വര്‍ഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തിയത്. എന്നാല്‍ മോദി വന്നതോടെ അത് ഘട്ടം ഘട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നല്ലതിനെന്ന് പറഞ്ഞ് മോദി നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാം രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേംഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ രണ്ടു മണ്ടന്‍ തീരുമാനങ്ങളാണ് നോട്ട് അസാധുവാക്കലും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും. ഇതുകാരണം സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ തിരിച്ചടി ഏറ്റവും രൂക്ഷമായി ബാധിച്ചത് സൂക്ഷ്മ-ഇടത്തരം- ചെറുകിട വ്യാപാരമേഖലയെയാണ്. ഈ മേഖലയില്‍ ലക്ഷക്കണക്കിനു പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടാനും ഇത് ഇടയാക്കിയെന്നും മന്‍മോഹന്‍ പറഞ്ഞു.

No comments