Breaking News

കർണാടക കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷി


കര്‍ണാടക തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം  അവശേഷിക്കെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി സര്‍വെ. 97 സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വെ പ്രവചിക്കുന്നത്. ഭരണം തിരിച്ചുപിടിക്കാന്‍ ശക്തമായ പോരാട്ടവുമായി രംഗത്തുള്ള ബിജെപിക്ക് 84 സീറ്റുകള്‍ മാത്രമാണ് ലഭിക്കുയുള്ളുവെന്നും അഭിപ്രായ സര്‍വെ കണക്ക് കൂട്ടുന്നു.

തൂക്ക് സഭയ്ക്കാണ് തെരഞ്ഞടുപ്പില്‍ സാധ്യതയെന്ന് ചൂണ്ടിക്കാട്ടുന്ന സര്‍വെ റിപ്പോര്‍ട്ടില്‍ ജെഡിഎസ് നിര്‍ണായ ശക്തിയാകുമെന്നും അനുമാനിക്കുന്നു. ശിവസേനയുള്‍പ്പടെയുള്ള ഇതരപാര്‍ട്ടികള്‍ക്ക് കേവലം നാലു സീറ്റുകള്‍ മാത്രമെ ലഭിക്കു. അഴിമതിയില്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍ ബിജെപിയാണെന്നാണ്  സര്‍വെ വ്യക്തമാക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ ബിജെപി അഴിമതിക്കാരാണെന്ന് ആരോപിക്കുന്നു. കോണ്‍ഗ്രസ് അഴിമതിക്കാരാണെന്ന് അഭിപ്രായപ്പെട്ടവര്‍ 41 ശതമാനം പേരാണ്.

മുഖ്യമന്ത്രിയാകാന്‍  ഏറ്റവും യോഗ്യന്‍ സിദ്ധരാമയ്യയാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഗ്രാമീണ, നഗരമേഖലകളിലും കോണ്‍ഗ്രസിന് തന്നെയാണ് വോട്ടിംഗ് ശതമാനത്തില്‍ മേധാവിത്വം.

No comments