ക്രിക്കറ്റിന് ലീവ് നൽകി ഗയിൽ കേരളത്തിൽ ഉല്ലാസ യാത്ര നടത്തി
വെടിക്കെട്ട് ബാറ്റ്സ്‌മാൻ ക്രിസ് ഗെയിൽ കേരളത്തിൽ.ഐപിഎല്ലിൽ നിന്ന് അവധിയെടുത്താണ് കുടുംബവുമൊത്ത് കഴിഞ്ഞ ദിവസം താരം കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ഭാര്യയ്ക്കും മകൾക്കും അമ്മയ്ക്കും ഒപ്പം അവധിദിവസങ്ങൾ ആസ്വദിക്കുകയാണ് പഞ്ചാബിന്‍റെ തകർപ്പൻ ബാറ്റ്‌സ്മാൻ
താരത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ ഹോട്ടൽ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെ കായലില്‍ ഉല്ലാസ യാത്രയ്ക്കിടെ മീൻ പിടിക്കുകയും ചെയ്തു അദേഹം. ഇതെല്ലാെം തന്‍റെ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട് അദേഹം.

No comments