Breaking News

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ 4 സമിതികള്‍ക്കു കെപിസിസി രൂപം നല്‍കും


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ 4 സമിതികള്‍ക്കു കെപിസിസി രൂപം നല്‍കും. സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണം, പബ്ലിസിറ്റി, ഏകോപന സമിതികളിലേക്കുള്ള അംഗങ്ങളുടെ പട്ടിക സംസ്ഥാന നേതൃത്വം ഇന്നു ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും. ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

മുല്ലപ്പള്ളിക്കു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍ എന്നിവര്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

സമിതി അംഗങ്ങളുടെ കാര്യത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പുണ്ടാകില്ല. പബ്ലിസിറ്റി സമിതിയില്‍ 25 - 30 പേരുണ്ടാകും; മറ്റു സമിതികളില്‍ 15ല്‍ താഴെയും. തിരഞ്ഞെടുപ്പിനു ശേഷം കെപിസിസിയില്‍ പുനഃസംഘടന നടത്താനാണു തീരുമാനം.

No comments