Breaking News

ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയെന്ന് : മുല്ലപ്പള്ളി


കാസര്‍കോട്: ഭാരത ജനതയുടെ മനസ് കീഴടക്കുന്ന വ്യക്തിത്വമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാറിയെന്നും രാജ്യം ഇന്ന് ഉറ്റ് നോക്കുന്നത് അദ്ദേഹ ത്തെയാണെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ . വിദ്യാനഗറില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച്‌ സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും കോണ്‍ഗ്രസിന് പിന്തുണ നല്‍കി മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ തിരിയുമ്ബോള്‍ ഈ കാര്യം ബോധ്യപ്പെടാത്ത ഒറ്റ രാഷ്ട്രീയ പാര്‍ട്ടി സി പി എം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

നവോത്ഥാന ചരിത്രം അറിയാത്തവരാണ് നവോത്ഥാനത്തിനായി മതില്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്.

വനിതാ മതിലിലൂടെ ജനങ്ങളെ ജാതീയതയിലേക്ക് കടത്തിവിടുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മുപ്പതിനായിരത്തിലധികം ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റി. ഭരണകൂട ഭീകരതകളെ ജീവനക്കാരും ജനങ്ങളും അംഗീകരിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

No comments