പ്രധാനമന്ത്രി വീണ്ടും വരുന്നു; ഇത്തവണ വോട്ട് നോട്ടമിട്ട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം കേരള സന്ദര്‍ശനത്തിന് 27നു സംസ്ഥാനത്തെത്തും. ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രിയുടെ അടുത്ത കാലത്തെ രണ്ടാമത്തെ കേരള സന്ദര്‍ശനമാണിത്.
ഉച്ചകഴിഞ്ഞ് 1.50നു കൊച്ചി നാവിക സേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററില്‍ രാജഗിരിയില്‍ ഇറങ്ങും. തുടര്‍ന്നു 2.35നു കൊച്ചി റിഫൈനറിയില്‍ ബിപിസിഎല്ലിന്റെ നാലു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്നു ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂര്‍ കുട്ടനെല്ലൂരിലെത്തും.
വൈകുന്നേരം 4.15നു തേക്കിന്‍കാട് മൈതാനത്തു യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്പ്രസംഗിക്കും. തുടര്‍ന്നു കൊച്ചിയില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം ആറിനു നാവിക സേനാ വിമാനത്താവളത്തില്‍ നിന്നു മടങ്ങും.
കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തും. പന്തളം കുടുംബത്തിലെ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണുന്നുണ്ട്. മന്ത്രി വി.എസ്.സുനില്‍കുമാറാണു പ്രധാനമന്ത്രിയുടെ മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗ്.

No comments