കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം∙ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ചയിൽ സമവായത്തിനു വഴിയൊരുങ്ങുകയായിരുന്നു. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി ഉറപ്പു നൽകി.
ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. നേരത്തെ തൊഴിലാളി സംഘടനകളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ മുമ്പോട്ട് വച്ചിരിക്കുന്നത്.
ഗതാഗത സെക്രട്ടറി ശുപാർശ ചെയ്ത ഡ്യൂട്ടി പരിഷ്കരണം 21 മുതൽ നടപ്പാക്കാനാണു തീരുമാനം. പണിമുടക്കെന്ന നിലപാടില്‍ ഉറച്ചുനിന്ന കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമവായ സാധ്യതകളൊരുങ്ങിയതോട. തീരുമാനം മാറ്റുകയായിരുന്നു. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നു തൊഴിലാളി സംഘടനകൾ ബുധനാഴ്ച ആരോപിച്ചു.
സര്‍ക്കാരിനെ വിശ്വസിച്ചത് തെറ്റായി. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ ചോദിച്ചു. അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നതെന്നും ബുധനാഴ്ച നേതാക്കള്‍ പറഞ്ഞിരുന്നു.

No comments