നരേന്ദ്രമോദിയും അമിത് ഷായും രാജ്യത്തിന് അപകടമാണ്.; അവര്‍ക്കെതിരെ റാലി നടത്താന്‍ നീക്കം തുടങ്ങിയ മമതാ ബാനര്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു; അരവിന്ദ് കെജ്‌രിവാൾ
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും രാജ്യത്തിന് അപകടകരമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അവരെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ നരേന്ദ്രമോദിയും അമിത് ഷായും രാജ്യത്തിന് അപകടമാണ്. ഇരുവരെയും പുറത്താക്കേണ്ടത് അത്യാവശ്യമാണ്. അവര്‍ക്കെതിരെ റാലി നടത്താന്‍ നീക്കം തുടങ്ങിയ മമതാ ബാനര്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാനും അതില്‍ പങ്കാളിയാവും.’ എയര്‍പോര്‍ട്ടിലെത്തിയ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പിയ്‌ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
അഴിമതിക്കാരായ നേതാക്കളുടെ റാലിയെന്നാണ് ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ ഇതിനെ വിശേഷിപ്പിച്ചത്. കാപട്യത്തിന്റെ പ്രദര്‍ശനത്തിന് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പാണിതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

No comments