ദക്ഷിണേന്ത്യ പിടിച്ചടക്കാൻ കോൺഗ്രസ്.. രാഹുൽ ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കും? .. നിർണായക തീരുമാനം ഇന്ന്
ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കൂടാതെ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ അത് കേരളത്തിലായിരിക്കുമെന്ന് സൂചന.
കേരളത്തില്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലൊന്നായ വയനാട് സീറ്റ് രാഹുലിനായി സംസ്ഥാന ഘടകം മാറ്റിവയ്ക്കുമെന്നാണ് അറിയുന്നത്.
ഇക്കാര്യത്തെക്കുറിച്ച് അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാഹുല്‍ ഇന്ന് കൊച്ചിയില്‍ എത്തുമ്ബോള്‍ ഇതുസംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കുമെന്നും സൂചനയുണ്ട്.
സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അവിടെ കടുത്ത മത്സരമാകും അരങ്ങേറുക. തുടര്‍ന്നാണ് ഒരു സുരക്ഷിത മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അത് കേരളത്തിലെ വയനാട് മണ്ഡലത്തില്‍ എത്തി നില്‍ക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന.
വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി സംസ്ഥാനത്തെ പല നേതാക്കളുടെ പേരുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതൊന്നും സ്ഥിരീകരിക്കാനോ വയനാടിനുവേണ്ടി കാര്യമായ അവകാശവാദം ഉന്നയിക്കാനോ നേതാക്കള്‍ തയാറല്ല.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമെന്നത് കൊണ്ടാണിതെന്നാണ് അഭ്യൂഹം. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലും നേതാക്കള്‍ക്കുണ്ട്.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളും മത്സരിക്കുമെന്ന സൂചന വരുന്നുണ്ട്. അങ്ങനെ പരമാവധി സീറ്റുകള്‍ കേരളത്തില്‍ നിന്ന് നേടാനാണ് നേതൃത്വത്തിന്റെ ശ്രമം.
ഇന്ന് വൈകിട്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പാര്‍ട്ടി നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി എത്തുമ്ബോള്‍ കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും ഉണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര തുടങ്ങുന്നതിന് മുമ്ബ് സ്ഥാനാര്‍ത്ഥി പട്ടികയെ സംബന്ധിച്ച ധാരണയുണ്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.











No comments