ആലപ്പാട് ഖനനം; സര്‍ക്കാരിനും ഐആര്‍ഇക്കും ഹൈക്കോടതി നോട്ടീസ്
ആലപ്പുഴ: കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐആര്‍ഇക്കും ഹൈക്കോടതി നോട്ടീസയച്ചു. ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം അനധികൃതമാണെന്ന് ഉന്നയിച്ച് ആലപ്പാട് സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ പരിസ്ഥിതി ആഘാത സമിതി നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനധികൃതമായി നടത്തുന്ന ഖനനം അടിയന്തിരമായി തടയനമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ആഘാതത്തെക്കുറിച്ച് കേന്ദ്രപരിസ്ഥിതിമന്ത്രാലയവും റിമോട്ട് സെന്‍സിങ് ഏജന്‍സിയും പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

No comments