Breaking News

ഐ എസ് എല്‍ : ബെംഗളൂരു എഫ്‌സി മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങി


ബെംഗളൂരു എഫ്‌സിക്ക് ഒടുവില്‍ കാലിടി. ഐഎസ്‌എല്ലിന്റെ ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമെന്ന തലയെടുപ്പോടെ മുന്നേറിയ ബെംഗളൂരു എഫ്‌സി, എവേ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ മുംബൈ സിറ്റിയോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയത് . 29ാം മിനിറ്റില്‍ പൗലോ മക്കാഡോയുടെ ഗോളാണ് മുംബൈക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ബെംഗളൂരുവിനെ പിന്തള്ളി മുംബൈ ലീഗില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. ഇരുടീമിനും 27 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരി മുംബൈയെ മുന്നിലെത്തിക്കുകയായിരുന്നു.

No comments