Breaking News

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ച്‌ ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും


തിരുവനതപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ച്‌ ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പിതാവ് സി കെ ഉണ്ണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ബാലഭാസ്കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയില്ല എന്നായിരുന്നു പ്രാധമിക അന്വേഷണത്തില്‍ പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഇത് ശരിയല്ലെന്നും മരണത്തില്‍ ദുരൂഹയുണ്ടെന്ന പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

No comments