താജ്മഹലില്‍ കുരങ്ങ് ശല്യം രൂക്ഷം; കുരങ്ങിനെ തുരത്താന്‍ തെറ്റാലിയുമായി സിഐഎസ്എഫ് ജവാന്‍മാർ
രാജസ്ഥാന്‍: പ്രണയകുടീരമായ താജ്മഹല്‍ കാണാന്‍ സന്ദര്‍ശകര്‍ നിരവധിയാണ്. പക്ഷേ ഏവരും നേരിടുന്ന പ്രശ്‌നം കുരങ്ങിന്റെ ശല്യമാണ്. ദിനം പ്രതി ശല്യം ചെയ്യുന്ന കുരങ്ങന്മാരുടെ എണ്ണം കൂടിവരികയാണ്. ഇവയുടെ ശല്യം കുറയ്ക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് സിഐഎസ്എഫ് ജവാന്‍മാര്‍. കുരങ്ങനെ തുരത്താന്‍ തെറ്റാലിയുമായാണ് ഇവര്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയെ വിദേശവനിതയ്ക്ക് കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കുരങ്ങന്‍മാരെ ഓടിക്കാന്‍ തെറ്റാലിയുമായി താജ്മഹലിന്റെ കിഴക്ക്-പടിഞ്ഞാറ് കവാടങ്ങളില്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് മാത്രമല്ല, ഈ ചരിത്രസ്മാരകത്തിനും കുരങ്ങന്‍മാര്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നു.
ചില വിദേശികള്‍ കുരങ്ങന്‍മാരുടെ ഫോട്ടോ എടുക്കാറുണ്ട്. ഇവയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണിതെന്ന് സൈനികരിലൊരാള്‍ അഭിപ്രായപ്പെടുന്നു. ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇവയ്‌ക്കെതിരെ പ്രയോഗിക്കാന്‍ കഴിയില്ലെന്നും ജവാന്‍മാര്‍ പറയുന്നു. സന്ദര്‍ശകര്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളടങ്ങിയ ബാഗും മറ്റും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുരങ്ങുകള്‍ കൂട്ടമായി എത്തുന്നത്.
ചിലര്‍ ഇവയ്ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. കുരങ്ങന്‍മാര്‍ പോകാതെ ഇവിടെത്തന്നെ തമ്പടിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുരങ്ങന്‍മാരില്‍ നിന്ന് അകലം പാലിക്കുക എന്ന നിര്‍ദ്ദേശമുള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

No comments