Breaking News

എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയ കാര്യം ഓര്‍മ്മയില്ല : സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ്


കോഴിക്കോട് : തന്നെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച്‌ കൊടുവള്ളി എംഎല്‍എയായിരുന്ന കാരാട്ട് റസാഖ്. വിധിയെ കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഠിച്ച ശേഷം മാത്രമേ പ്രതികരിക്കുകയുള്ളു. രണ്ട് ദിവസത്തിനകം വിരമിക്കാനിരുന്ന ജഡ്ജിയാണ് വിധി പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. താന്‍ റസാഖ് മാസ്റ്ററെ വ്യക്തി ഹത്യ നടത്തിയതായി ഓര്‍മ്മയിലില്ല. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയതാണ്. കോടതിക്ക് അത് ബോധ്യമായില്ലെന്ന് മനസിലാക്കുന്നു. കാരാട്ട് റസാഖ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണ വേളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്‌ലീം ലീഗിലെ എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് നടപടി.

രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് കോടതി റസാഖിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്

No comments