Breaking News

അയ്യപ്പഭക്തസംഗമം: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം


തിരുവനന്തപുരം: തലസ്ഥാനത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം. അയ്യപ്പഭക്ത സംഗമം നടക്കുന്നതിനാലാണ് നിരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. അതേസമയം നാമജപ യാത്ര അവസാനിക്കന്നതുവരെ വെള്ളയമ്ബലം മുതല്‍ കിഴക്കേക്കോട്ട വരെ റോഡില്‍ ഗതാഗതം അനുവദിക്കില്ല.

സംഗമത്തില്‍ പങ്കെടുക്കാന്‍ ആറ്റുകാല്‍, നെയ്യാറ്റില്‍ക്കര, കാട്ടാക്കട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ആറ്റുകാല്‍ ഗ്രൗണ്ട്, നെടുമങ്ങാട്, കിളിമാനൂര്‍, ആറ്റിങ്ങല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ തൈക്കട് സംഗീത കോളേജിനു മുന്നിലും പാര്‍ക്ക് ചെയ്യണം.
മ്യൂസിയത്തു നിന്ന് കനകനഗര്‍ റോഡ്, നന്ദാവനം-ബേക്കറി, കിഴക്കേക്കോട്ട, പട്ടത്തു നിന്ന് കുമാരപുരം, കുറവന്‍കോണം-കവടിയാര്‍, കിഴക്കേക്കോട്ടയില്‍ നിന്ന് അട്ടക്കുളങ്ങരെ, ഈഞ്ചക്കയ്ക്കല്‍, ആറ്റുകാല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള റോഡുകളില്‍ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്.

കൊല്ലം ദേശീയപാത, കരമന, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തമ്ബാനൂനിലേയ്ക്കും തിരിച്ചും വാഹനഗതാഗതം വഴിമാറ്റി വിടുമെന്നും പോലീസ് അറിയിച്ചു.

No comments