Breaking News

വിമാനത്താവളത്തിലേക്ക് ഇനി വഴി തെറ്റില്ല !


മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വഴി കാട്ടാൻ ദിശാ ബോർഡുകൾ സ്ഥാപിച്ചു. ലയൺസ് ക്ലബ് ഓഫ് എയർപോർട്ട് സിറ്റിയുടെ നേതൃത്വത്തിലാണ് മട്ടന്നൂർ‌ ജംക്‌‌ഷനിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചത്. ദൂരസ്ഥലങ്ങളിൽനിന്നു മട്ടന്നൂരിൽ എത്തുന്ന യാത്രക്കാർക്ക് മട്ടന്നൂർ ജംക്‌‌ഷനിൽ നിന്ന് വഴി മാറുന്നത് പതിവായിരുന്നു. കർണാടകയിൽ നിന്നു വരുന്ന യാത്രക്കാരും സന്ദർശകരുമാണ് കൂടുതൽ ബുദ്ധിമുട്ടിയത്. അധികൃതർ കണ്ണടച്ചതോടെയാണു ലയൺസ് ക്ലബ് ജീവനക്കാർ വിമാനത്താവള യാത്രക്കാർക്ക് ആശ്വാസവുമായി എത്തിയത്.

ഇരിട്ടി ഭാഗത്തു നിന്ന് വരുന്നവർ വഴിമാറി തലശ്ശേരി ഭാഗത്തേക്കും തിരിച്ചും ഓടിയിരുന്നു. മട്ടന്നൂരിൽ നിന്നും വിമാനത്താവളത്തിന്റെ പ്രധാന പ്രവേശന കവാടത്തിലേക്ക് 2 കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും വിമാനത്താവള നഗരമായ മട്ടന്നൂരിൽ ദിശാ ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ല. കണ്ണൂർ‌ ഭാഗത്തു നിന്ന് വരുന്നവർക്ക് വേണ്ടി വായാന്തോടും പ്രവേശന കവാടത്തിന് സമീപവുമാണ് ബോർഡുകൾ ഉള്ളത്.

No comments