ലോക്സഭാ തെരഞ്ഞെടുപ്പിൽ താര തിളക്കം.. സിപിഎം രംഗത്തിറക്കിയത് മമ്മൂട്ടിയെ
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരമൂല്യമുള്ള അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ ഇറക്കാനുള്ള തയാറെടുപ്പില്‍ തന്നെയാണ് മൂന്നു മുന്നണികളും. കഴിഞ്ഞ തവണ ഇന്നസെന്റിനെ ഇറക്കി രണ്ടു മുന്നണികളേയും ഞെട്ടിക്കാന്‍ സിപിഎമ്മിനു കഴിഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും വിലപ്പെട്ടതാണെന്നാണ് സിപിഎം നിലപാട്. ഇതില്‍ എറണാകുളം ലോക്‌സഭാ മണ്ഡലം ഇത്തവണ സിപിഎം ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ്. എറണാകുളം പിടിക്കാന്‍ മമ്മൂട്ടിയെ രംഗത്തിറക്കണ മെന്നാണ് സിപിഎമ്മിനുള്ളിലെ ആവശ്യം.
കെ.വി തോമസാണ് നിലവിലെ എറണാകുളത്തെ സിറ്റിംഗ് എം.പി. ചാലക്കുടി മണ്ഡലത്തില്‍ ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സിറ്റിംഗ് എംപി ഇന്നസെന്റിനു പകരം മമ്മൂട്ടിയെ മത്സരിപ്പിക്കണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.
ചാലക്കുടിയില്‍ ജനപ്രിയ സ്ഥാനാര്‍ഥി തന്നെ വേണമെന്ന ആവശ്യമാണ് തൃശൂര്‍ ജില്ലാ കമ്മറ്റിയ്ക്കുള്ളത്. മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് മമ്മൂട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം സിപിഎമ്മിനുള്ളിലും ഉയര്‍ന്നതു എന്നതാണ് ശ്രദ്ധേയം.
സെബാസ്റ്റ്യന്‍പോളിനു ശേഷം ഒരാളെപ്പോലും എറണാകുളത്തു ജയിപ്പിക്കാന്‍ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല. മമ്മൂട്ടി മത്സരിക്കാന്‍ തയാറായില്ലെങ്കില്‍ റിമാ കല്ലിങ്കല്‍, പി രാജീവ് എന്നിവരില്‍ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.
മുന്‍ രാജ്യസഭാ എംപി കൂടിയായ പി രാജീവിനാണ് കൂടുതല്‍ സാധ്യത. കൈരളിയുടെ ചെയര്‍മാനും മുഖ്യമന്ത്രി പിണറായി വിജനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മമ്മൂട്ടിയോട് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന ചിന്തയാണ് നേതാക്കള്‍ക്കും അണികള്‍ക്കുമുള്ളത്.
എറണാകുളം ജില്ലാ കമ്മറ്റിയ്ക്കും മമ്മൂട്ടി സ്ഥാനാര്‍ഥിയാകുന്നതിനോട് പൂര്‍ണ യോജിപ്പാണ്.
തിരുവനന്തപുരത്തല്ലെങ്കില്‍ പത്തനംതിട്ടയില്‍മത്സരിക്കണമെന്ന ആവശ്യം ബിജെപി നേതൃത്വം മോഹന്‍ലാലിനു മുന്നില്‍ വച്ചെങ്കിലും തയാറല്ലെന്ന വ്യക്തമായ സന്ദേശം തന്നെ മോഹന്‍ലാല്‍ ബിജെപി നേതൃത്വത്തിനു കൈമാറിക്കഴിഞ്ഞു.
ലാല്‍ തയ്യാറാകില്ലെന്ന സൂചന ലഭിച്ചതോടെ രാജ്യസഭാ എം.പിയായ സുരേഷ്‌ഗോപിയെ മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി നടത്തുന്നുണ്ട്. ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്രേ മോദിയോ ആവശ്യപ്പെട്ടാല്‍ മാത്രമെ സുരേഷ് ഗോപി മത്സരിക്കാനിടയുള്ളു.

No comments