Breaking News

മോഡി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ട​ക്കാ​ല കേ​ന്ദ്ര​ബ​ജ​റ്റ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11ന്​ ​ധ​ന​വ​കു​പ്പി​​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന മോ​ദി സ​ർ​ക്കാ​റി​​െൻറ അ​വ​സാ​ന ബ​ജ​റ്റി​ൽ ജ​ന​പ്രി​യ​ത നേ​ടാ​നു​ള്ള വാ​ഗ്​​ദാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ആ​ദാ​യ​നി​കു​തി ഇ​ള​വു​പ​രി​ധി വ​ർ​ധി​പ്പി​ച്ച്​ ഇ​ട​ത്ത​ര​ക്കാ​രെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ബ​ജ​റ്റി​ലൂ​ടെ ശ്ര​മി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ വാ​ഗ്​​ദാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ക​ർ​ഷ​ക​രെ സ​മാ​ശ്വ​സി​പ്പി​ക്കു​ന്ന​തും സ​ർ​ക്കാ​റി​​െൻറ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ധ​ന​ക്ക​മ്മി വ​ർ​ധി​ക്കാ​തെ എ​ന്തൊ​ക്കെ ഇ​ള​വു​ക​ളു​ടെ മേ​െ​മ്പാ​ടി ന​ൽ​കാ​നാ​വു​മെ​ന്ന​താ​ണ്​ വെ​ല്ലു​വി​ളി. ബ​ജ​റ്റി​ന്​ മാ​ർ​ഗ​രേ​ഖ​യാ​വു​ന്ന സാ​മ്പ​ത്തി​ക സ​ർ​വേ ഇ​ക്കു​റി​യി​ല്ല. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ജ​റ്റി​നോ​പ്പ​മാ​വും ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക സ​ർ​വേ പാ​ർ​ല​മ​െൻറി​​െൻറ മേ​ശ​പ്പു​റ​ത്ത്​ വെ​ക്കു​ക. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​​ഷ​ത്തേ​ക്കാ​ണ്​ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും, തെ​ര​ഞ്ഞെ​ടു​പ്പാ​യ​ത്​ കൊ​ണ്ടാ​ണ്​ ഇ​ട​ക്കാ​ല ബ​ജ​റ്റ്​ വ​രു​ന്ന​ത്. ​

ഏ​പ്രി​ൽ മു​ത​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്​ വ​രെ​യു​ള്ള മൂ​ന്നു മാ​സ​ത്തേ​ക്ക്​ സ​ർ​ക്കാ​റി​​െൻറ ചെ​ല​വു​ക​ൾ ന​ട​ത്തു​ന്ന​തി​നു ഖ​ജ​നാ​വി​ൽ​നി​ന്ന്​ പ​ണം എ​ടു​ക്കു​ന്ന​തി​ന്​ പാ​ർ​ല​മ​െൻറി​​െൻറ അ​നു​മ​തി തേ​ടു​ന്ന വോ​ട്ട്​ ഒാ​ൺ അ​ക്കൗ​ണ്ടാ​ണ്​ ഫ​ല​ത്തി​ൽ മോ​ദി​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​റാ​ണ്​ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്.

No comments