Breaking News

ശബരിമല വീണ്ടും കലുഷിതമാകുന്നു; ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു


ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്നതോടെ ശബരിമല വീണ്ടും കലുഷിതമാകുന്നു. ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് വീണ്ടും മല കയറി.

കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷം നിരവധി ഇതര സംസ്ഥാന യുവതികളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്. എന്നാല്‍ ശബരിമലയിലെ പ്രതിഷേധങ്ങളെക്കുറിച്ച്‌ അറിയാതെയാണ് ഇവരില്‍ ഭൂരിഭാഗവും എത്തുന്നതെന്നും പ്രതിഷേധ സാധ്യത അറിയുന്നതോടെ മല കയറാതെ തിരിച്ചു പോകുകയാണെന്നും പോലീസ് പറഞ്ഞു.

No comments