Breaking News

ശശി തരൂരിനെ േനരിടാന്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കാനം രാജേന്ദ്രന്‍


തിരുവനന്തപുരം: ശശി തരൂരിനെ േനരിടാന്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കാനം രാജേന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകണമെന്ന് സിപിഐ ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം. ഈ നിര്‍ദേശം അവര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചുവെങ്കിലും അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. നിലവില്‍, എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്രയുടെ തിരക്കിലായ കാനം മത്സരിക്കരുതെന്നാണ് അടുപ്പമുള്ളവര്‍ ആവശ്യപ്പെടുന്നത്. വടക്കന്‍ മേഖലാ ജാഥ നയിക്കുന്നത് കാനമാണ്. തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. മാര്‍ച്ച്‌ രണ്ടിന് തൃശൂരില്‍ ജാഥ സമാപിച്ചശേഷമേ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിക്കൂ.

കോണ്‍ഗ്രസില്‍ നിന്നു മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണു സിപിഐ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. പന്ന്യനെക്കാള്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കാനം രാജേന്ദ്രന് കഴിയുമെന്നു ജില്ലാ കമ്മിറ്റിയിലെ വലിയൊരു വിഭാഗം അവകാശപ്പെടുന്നു. കാനം മത്സരിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ കഴിയുമെന്നാണു ജില്ലാനേതൃത്വത്തിന്റെ വിശ്വാസം. കാനം വരുന്നതിനോട് സിപിഎമ്മിനും യോജിപ്പാണ്.

എന്നാല്‍, കാനം മത്സരരംഗത്തിറങ്ങുന്നതോടെ പാര്‍ട്ടിയില്‍ നിലവിലുള്ള സമവാക്യങ്ങള്‍ മാറുമെന്ന ആശങ്കയാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പങ്കുവയ്ക്കുന്നത്. അവസാന തീരുമാനം കാനത്തിന്റേതാണ്. രണ്ടാം തവണയാണ് കാനം സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്.

No comments