സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നുണപ്രചരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് എം. സ്വരാജ്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പൂര്‍വാധികം ഭംഗിയായി നുണപ്രചരണ പരിപാടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന് എം. സ്വരാജ് എംഎല്‍എ. ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണമാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ ഇടതുപക്ഷത്തു നിന്നും അകറ്റുന്നതിനും സമൂഹങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് കുപ്രചാരണം നടക്കുന്നതെന്നും സ്വരാജ് പറഞ്ഞു.
സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സ്വരാജ് പരാതി നല്കി.

No comments