പുല്‍വാമ ആക്രമണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയത്; സത്യാവസ്ഥ പുറത്തുവരും: പാക് സര്‍ക്കാ
ഇസ്ലാമാബാദ്: ഇന്ത്യയിലെ ജമ്മു-പുല്‍വാമ ആക്രമണത്തിലെ പാകിസ്ഥാന്റെ മേലുള്ള ആരോപണം നിഷേധിച്ചും ഇന്ത്യന്‍ ഭരണകൂടത്തേയും മാധ്യമങ്ങളേയും അധിക്ഷേപിച്ചും പാക് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.
പുല്‍വാമ ആക്രമണം ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ നാടകമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും വൈകാതെ സത്യാവസ്ഥ അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും പാക് ഭരണകൂടം അറിയിച്ചു.ബാലാകോട്ടില്‍ സൈന്യം ലക്ഷ്യം കണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ വീണ്ടും വ്യക്തമാക്കിയന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ ആരോപണങ്ങള്‍ ശക്തമാക്കി രംഗത്തെത്തിയത് .

No comments