ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിതയും.. പോരാട്ടം അർക്ക് വേണ്ടി..? പിന്നിൽ ആര്..?
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കളക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക വാങ്ങാന്‍ എത്തിയപ്പോളാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ തിരഞ്ഞെടുപ്പില്‍ കുറ്റാരോപിതരായ ചില സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ള ഏതൊരാള്‍ക്കും, അയാള്‍ കുറ്റാരോപിതനാണെങ്കില്‍ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധിയാകാം.
അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറഞ്ഞു.
ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരം ആളുകള്‍ക്കെതിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്ന് സരിത കൂട്ടിച്ചേര്‍ത്തു.
അല്ലാതെ പാര്‍ലമെന്റിനകത്ത് പോയിരിക്കാനുള്ള കൊതി കൊണ്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
നേരത്തെ സോളാര്‍ വിവാദത്തിന്റെ ചൂടാറും മുമ്ബ് സരിതാ നായര്‍ തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭം ആരംഭിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് ഇവര്‍ ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മ്മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകള്‍ തുടങ്ങിയിരിക്കുന്നത്.
വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മ്മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മ്മാണ യൂണിറ്റ്.







No comments