Breaking News

ലോക്സഭാ സീറ്റ് ആവശ്യപ്പെട്ട് എന്‍സിപിയും


തിരുവനന്തപുരം: എല്‍ഡിഎഫില്‍ ലോക്സഭാ സീറ്റ് വിഭജനത്തിന് മുന്നോടിയായി എന്‍സിപിയും സീറ്റ് ആവശ്യവുമായി രംഗത്ത്. എന്‍സിപിക്ക് ഒരു സീറ്റിന് അര്‍ഹതയുണ്ടെന്ന് പാര്‍ട്ടി മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യം എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ദീര്‍ഘകാലമായി ഇടതുപക്ഷത്തോടൊപ്പമാണ് എന്‍സിപി നില്‍ക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയിലെ ലോക്സഭാ സീറ്റ് നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം.

എന്നാല്‍ എന്‍സിപിയുടെ സീറ്റ് ആവശ്യത്തോട് സിപിഎം, സിപിഐ പാര്‍ട്ടികള്‍ പ്രതികരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ എന്‍സിപിയുടെ ആവശ്യം പരിഗണിക്കപ്പെടാനും സാധ്യതയില്ല.

സീറ്റ് ആവശ്യവുമായി ജനാധിപത്യ കേരള കോണ്‍ഗ്രസും രംഗത്തുള്ളപ്പോള്‍ എന്‍സിപിക്ക് പരിഗണന നല്‍കുന്ന കാര്യം ചര്‍ച്ചയാകില്ലെന്നാണ് സൂചന.

No comments