കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി.പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി
കോഴിക്കോട്: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി.പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി. ജയിലറുടെ മുന്നില്‍ വച്ച് പത്രികയില്‍ ഒപ്പിടാന്‍ റാന്നി കോടതി അനുമതി നല്‍കി. ശബരിമലയില്‍ യുവതിയെ തടഞ്ഞ കേസില്‍ പ്രകാശ് ബാബു ഇപ്പോള്‍ ജയിലിലാണ്.
യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബുവിനെ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് റിമാന്‍ഡ് ചെയ്തത്. ചിത്തിരാട്ട പൂജസമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു നടപടി. ചിത്തിരാട്ട പൂജാനാളില്‍ തൃശുര്‍ സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞ കേസില്‍ പ്രകാശ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
പൊലീസ് പിടിയിലാകാതിരുന്ന പ്രകാശ് ബാബു പമ്ബ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

No comments