Breaking News

വയനാട്ടില്‍ വിജയിച്ചാല്‍ മണ്ഡലം ഒഴിയില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധിയുടെ വോട്ടഭ്യര്‍ഥന

വയനാട്ടില്‍ വിജയിച്ചാല്‍ മണ്ഡലം ഒഴിയില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധിയുടെ വോട്ടഭ്യര്‍ഥന. പ്രളയം നശിപ്പിച്ച വയനാടിനെ പുനര്‍നിര്‍മിക്കുമെന്നും വാഗ്ദാനം. വയനാട്ടിലെ പ്രചാരണത്തിന് സോണിയെയും പ്രിയങ്കയെയും ഉള്‍പ്പെടെ നേതാക്കാളുടെ വന്‍ പടയെ തന്നെ രംഗത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
വയനാട്ടില്‍ നിന്ന് മല്‍സരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞാണ് രാഹുല്‍ ഗാന്ധി വോട്ടഭ്യര്‍ഥിക്കുന്നത്. രാജ്യാഭിമാനവും സ്നേഹവും കൊണ്ട് കേരളം മാതൃക കാട്ടി. തന്നോട് കാണിക്കുന്ന സ്നേഹവും വാല്‍സല്യവും പതിന്മടങ്ങായി തരിച്ചുനല്‍കും. പ്രളയം നശിപ്പിച്ച വയനാടിനെ പുനര്‍നിര്‍മ്മിക്കുമെന്നതാണ് പ്രധാന വാഗ്ദാനം.

No comments