Breaking News

ജയിലിലെ വിഐപികളായ ടി പി കേസ് പ്രതികളുടെ ജയില്‍ മാറ്റത്തെച്ചൊല്ലി സിപിഎമ്മും ഋഷിരാജ് സിംഗും ഇടയുന്നു. ഡിജിപിയുടെ നടപടിയെ സംശയത്തോടെ വീക്ഷിച്ച്‌ ആഭ്യന്തര വകുപ്പ്

സംസ്ഥാനത്തെ തടവുകാരില്‍ വി ഐ പികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി പി കൊലക്കേസ് പ്രതികളുടെ ജയില്‍ മാറ്റത്തില്‍ പ്രകോപിതരായി സി പി എം നേതാക്കള്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്. ടി പി കേസിലെ മുഖ്യ പ്രതികളായ കൊടി സുനി, മുഹമ്മദ്‌ ഷാഫി എന്നിവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റിയതാണ് കണ്ണൂരിലെ സി പി എം നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നത്.
പുതിയ ജയില്‍ ഡി ജി പിയായി ചുമതലയേറ്റ ഋഷിരാജ് സിംഗ് സി പി എം പ്രതികളോട് വൈരാഗ്യ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് കണ്ണൂരിലെ സി പി എം നേതാക്കള്‍ ഉന്നയിക്കുന്നത്. പോലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ വിജിലന്‍സ് വകുപ്പ് ലഭിക്കാതെ പോയതിന്റെ പ്രതികാരമാണ് ഋഷിരാജ് സിംഗ് സി പി എമ്മിന് താല്പര്യമുള്ള പ്രതികള്‍ക്കുമേല്‍ പ്രയോഗിക്കുന്നത് എന്നതാണ് ഇവരുടെ ആരോപണം.

No comments