Breaking News

വിപണി ഇനി മുന്നോട്ട്, റിസര്‍വ് ബാങ്ക് പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചു

ആറ് ശതമായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ച്‌ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനമായും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടക്കുകയായിരുന്ന പണ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം കൊണ്ടുവരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലും തുടര്‍ന്ന് ഏപ്രിലിലും ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റിയിരുന്നു.

ധനനിലപാടില്‍ വന്ന മാറ്റമാണ് ഇത്തരത്തില്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. വായ്‌പ്പാ നയത്തില്‍ 'ന്യൂട്രല്‍' നിലപാടില്‍ തുടരുകയായിരുന്ന റിസര്‍വ് ബാങ്ക് 'അക്കോമൊഡേറ്റിവ്' നിലപാടിലേക്ക് മാറിയതാണ് ഇതിന് കാരണം. വ്യവസായ രംഗത്തേക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ പുതിയ സമീപനമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

റിപ്പോ നിരക്ക് കുറഞ്ഞതോടെ ബാങ്ക് നല്‍കുന്ന വായ്പ്പകളുടെ നിരക്കും കുറയും. ഭവന, വാഹന വായ്പ്പകളിലാണ് കാര്യമായും കുറവ് സംഭവിക്കാന്‍ പോകുന്നത്. വായ്പ്പാനിരക്കില്‍ ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലേക്ക് സമ്ബദ്ഘടനയെ നയിക്കാന്‍ റിസര്‍വ് ബാങ്ക് താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് ഈ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്.

വിപണിയിലേക്ക് കൂടുതല്‍ പണം എത്താനും ബാങ്കിന്റെ ഈ പുതിയ തീരുമാനം സഹായിക്കും. ഇങ്ങനെ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. നിലവില്‍ 5.8 ശതമാനത്തില്‍ നില്‍ക്കുന്ന ജി.ഡി.പിയെ പെട്ടെന്നുതന്നെ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഈ നീക്കത്തിന് സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു

No comments