Breaking News

ഡൽഹിയിൽ കോൺഗ്രസ് പ്രതാപ കാലത്തേക്ക് തിരിച്ച് വരുന്നു.. ആപ്പ് എംഎൽഎമാർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി..

ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി കൂ​ട്ടു​വെ​ട്ടി​യ ഡ​ല്‍​ഹി എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നേ​ക്കും.
ചൊ​വ്വാ​ഴ്ച രാ​വി​ലെ ലാം​ബ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടാ​ണ് ലാം​ബ കോ​ണ്‍​ഗ്ര​സി​ലേ​ക്കു ചേ​ക്കേ​റാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

ചാ​ന്ദ്നി​ചൗ​ക്കി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​യ ലാം​ബ എ​എ​പി നേ​തൃ​ത്വ​വു​മാ​യി അ​ത്ര ചേ​ര്‍​ച്ച​യി​ലാ​യി​രു​ന്നി​ല്ല.
എ​എ​പി എം​എ​ല്‍​എ​മാ​രു​ടെ ഒൗ​ദ്യോ​ഗി​ക വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പി​ല്‍​നി​ന്നു നീ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണു ലാം​ബ എ​എ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ത്തു​ട​ങ്ങി​യ​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും അ​വ​ര്‍ രം​ഗ​ത്തെ​ത്തി.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ര്‍ പാ​ര്‍​ട്ടി​ക്കു​ വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നി​ല്ല.

ത​ന്നെ പാ​ര്‍​ട്ടി യോ​ഗ​ങ്ങ​ള്‍​ക്കു ക്ഷ​ണി​ക്കാ​റി​ല്ല, തു​ട​ര്‍​ച്ച​യാ​യി അ​പ​മാ​നി​ക്ക​പ്പെ​ട്ടു, അ​ടി​സ്ഥാ​ന​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട മാ​ന്യ​ത പോ​ലും കി​ട്ടു​ന്നി​ല്ല എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ലാം​ബ എ​എ​പി​ക്കു പു​റ​ത്തേ​ക്കു​പോ​യ​ത്.
അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും എം​എ​ല്‍​എ​യാ​യി തു​ട​രു​മെ​ന്നും ലാം​ബ പ​റ​ഞ്ഞി​രു​ന്നു.

No comments