Breaking News

തു​ഷാ​റി​നു വീ​ണ്ടും കു​രു​ക്ക്; ദു​ബാ​യ് കോ​ട​തി​യി​ല്‍ നാ​സി​ലി​ന്‍റെ സി​വി​ല്‍ കേ​സ്

ചെ​ക്ക് കേ​സി​ല്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കു കു​രു​ക്കു മു​റു​കു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ നാ​സി​ല്‍ അ​ബ്ദു​ള്ള ദു​ബാ​യ് കോ​ട​തി​യി​ലും തു​ഷാ​റി​നെ​തി​രേ സി​വി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തു. അ​ജ്മാ​ന്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​ക്കു പു​റ​മേ​യാ​ണി​ത്. ഹ​ര്‍​ജി കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. തു​ഷാ​റി​ല്‍​നി​ന്നു ക​രാ​ര്‍ പ്ര​കാ​രം കി​ട്ടാ​നു​ള്ള തു​ക ല​ഭി​ക്ക​ണ​മെ​ന്നു ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നാ​സി​ല്‍ ന​ല്‍​കി​യ കേ​സി​ലാ​യി​രു​ന്നു അ​ജ്മാ​നി​ല്‍ തു​ഷാ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​യു​ടെ ഇ​ട​പെ​ട​ലി​ലും 10 ല​ക്ഷം ദി​ര്‍​ഹ​ത്തി​ന്‍റെ (ഏ​ക​ദേ​ശം 1.9 കോ​ടി രൂ​പ) ജാ​മ്യ​ത്തു​ക​യി​ലും ഉ​ട​ന്‍​ത​ന്നെ തു​ഷാ​റി​നു ജാ​മ്യം ല​ഭി​ച്ചു. പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ തു​ഷാ​റി​നു യു​എ​ഇ വി​ടാ​നാ​കി​ല്ല.

No comments