കൂടത്തായി കൊലപാതക൦ വിചാരിച്ചതിലും സങ്കീര്‍ണമെന്ന് ലോക്‌നാഥ് ബെഹ്‌റ
കൂടത്തായി കൊലപാതക൦ വിചാരിച്ചതിലും സങ്കീര്‍ണമാണ് എങ്കിലും കേസന്വേഷണം കേരളാ പൊലീസിന് അസാധ്യമല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
കൂടത്തായി കേസന്വേഷണം കേരള പൊലീസിന് വലിയ വെല്ലുവിളിയാണ്, എങ്കിലും ഇതുവരെയുള്ള കേസന്വേഷണം തൃപ്തികരമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൂടത്തായിലെത്തി പൊന്നമറ്റം വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ പഴക്കമുള്ള കേസ് തെളിയിക്കുന്നതിനു തികച്ചും ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

No comments