Breaking News

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനവും നിര്‍ണ്ണായക വകുപ്പുകളും വേണം; പിടിമുറുക്കി ശിവസേന

തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും മധ്യസ്ഥര്‍ മുഖേന ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനങ്ങളും വകുപ്പ് വിഭജനവും സംബന്ധിച്ചാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. രണ്ട് പാര്‍ട്ടികളും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരസ്പരം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനവും അധികാര സ്ഥാനങ്ങളുടെ തുല്യമായ പങ്കിടലുമാണ് ശിവസേന ആവശ്യപ്പെടുന്നത്. ഇതേച്ചൊല്ലിയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോകുന്നത്. അതേസമയം ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാടിലാണ് ബി.ജെ.പി. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. മുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായതോടെ കേന്ദ്രമന്ത്രി സഭയില്‍ കൂടുതല്‍ മന്ത്രിസ്ഥാനവും സംസ്ഥാന സര്‍ക്കാരില്‍ പ്രധാനപ്പെട്ട വകുപ്പുകളും നേടിയെടുക്കാനാണ് ശിവസേനാ നീക്കം.

No comments