Breaking News

സംസ്ഥാനത്ത് കോവിഡ്-19 പരിശോധനക്ക് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി

കോവിഡ്-19 പരിശോധനക്ക് സംസ്‌ഥാനത്ത് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി ആരംഭിക്കും. എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ നാല് മെഡിക്കല്‍ കോളേജുകളില്‍ കൂടിയാണ് പരിശോധന സൗകര്യം വരുന്നത്. കോവിഡ് -19 പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകള്‍ സജ്ജമാക്കിയത്. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) അനുമതി ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളില്‍ ഉടന്‍ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് അറിയിച്ചു. എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ.സി.എം.ആര്‍.

No comments