വന്ദേ ഭാരത് മിഷന്‍ രണ്ടാംഘട്ടം മേയ് 15 മുതല്‍
വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മെയ് 15 നുശേഷം തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. കസാഖ്സ്ഥാന്, ഉസ്ബെകിസ്താന്‍, റഷ്യ, ജര്‍മനി, സ്പെയിന്, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലുള്ളവരെ അടുത്താഴ്ചയോടെ മടക്കിക്കൊണ്ടു വരാനാണ് തീരുമാനം.
വന്ദേ ഭാരത് മിഷന്‍ എന്നാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ദൗത്യത്തിെന്റ രണ്ടാംഘട്ടം മേയ് 15 മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ മെയ് ഏഴു മുതല്‍ 15 വരെ 12 രാജ്യങ്ങളില്‍ കുടുങ്ങിയ 15,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ 64 വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.

No comments