Breaking News

രാജ്യത്ത്​ കോവിഡ്​ ബാധിതര്‍ 60000ത്തിലേക്ക്​

രാജ്യത്ത്​ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 59,765 ആയി. കോവിഡ്​ ബാധിച്ച്‌​​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്​ മരിച്ചത്​ 95 പേര്‍. പുതിയ 70 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.
39,882 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 17,897 പേര്‍ രോഗമുക്തി നേടി. 1,986 ​േപരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.
48 മണിക്കൂറിനിടെ രാജ്യത്ത്​ 13 സി.ഐ.എസ്​.എഫ്​ ജവാന്‍മാര്‍ക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കര്‍ണാടകയില്‍ പുതുതായി 36 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ കര്‍ണാടകയില്‍ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 789 ആയി. ഇതില്‍ 30 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായപ്പോള്‍ 379 പേര്‍ രോഗമുക്തി നേടി.

No comments