Breaking News

ലോക് ഡൗണ്‍ ഇളവുകളില്‍ സജീവമാകാന്‍ നഗരം;

ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ഇളവുകള്‍ നല്‍കിയതോടെ നഗരം സാധാരണ നിലയിലേക്ക്. വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിക്കൊണ്ടുള്ള പോലീസ് പരിശോധന ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായതോടെ സ്വകാര്യവാഹനങ്ങള്‍ റോഡില്‍ നിറയുകയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലെന്നതൊഴിച്ചാല്‍ നഗരം വീണ്ടും സജീവമാവുകയാണ്. മിഠായിത്തെരുവിലും വലിയങ്ങാടിയിലും പാളയത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കാനുള്ള അനുമതിയാണുള്ളത്. എന്നാല്‍ മറ്റു സ്ഥലങ്ങളിലെ മിക്കവാറും കടകളെല്ലാം തുറന്നു കഴിഞ്ഞു.
പാളയത്തും വലിയങ്ങാടിയിലും പോലീസിന്റെ പരിശോധനയും കര്‍ശനമായ നിരീക്ഷണവുമുണ്ട്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നുണ്ട്.

No comments